Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Five Crore

Idukki

അ​ഞ്ചു​കോ​ടി അ​നു​വ​ദി​ച്ചി​ട്ടും മ​ൺ​പ​ണിപോ​ലും തു​ട​ങ്ങി​യി​ല്ല

ദേ​ശീ​യ–​അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​ഭ​ക​ളെ വാ​ർ​ത്തെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ദു​രി​ത​ത്തി​ൽ

34 കു​ട്ടി​ക​ൾ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ; കി​ട​ക്ക​യി​ല്ല, പ​ഠ​ന​മു​റി​യി​ല്ല, ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്നു

നെ​ടു​ങ്ക​ണ്ടം: ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കാ​യി​ക താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ത്ത നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ഇ​ന്ന് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ന​ട്ടം​തി​രി​യു​ക​യാ​ണ്. സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി രൂ​പ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല. റ​വ​ന്യു വ​കു​പ്പ് സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും നി​ർ​മാ​ണ​ത്തി​നാ​യി തു​ക വ​ക​യി​രു​ത്തു​ക​യും ചെ​യ്തി​ട്ടും മ​ൺ​പ​ണി പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ടെ 34 കാ​യി​ക​താ​ര​ങ്ങ​ൾ മൂ​ന്നു വ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

കാ​യി​ക പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ വി​ശ്വ​സി​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത​താ​ണ്. ഇ​ള​കു​ന്ന ക​ട്ടി​ലു​ക​ളും തു​രു​മ്പി​ച്ച മേ​ശ​ക​ളും ആ​വ​ശ്യ​ത്തി​ന് ബ​ഡു​ക​ൾ പോ​ലു​മി​ല്ലാ​ത്ത താ​മ​സ​സൗ​ക​ര്യ​വും വൃ​ത്തി​ഹീ​ന​മാ​യ പ​രി​സ​ര​വും കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ഹോ​സ്റ്റ​ലി​ലേ​ക്കു​ള്ള ന​ട​പ്പാ​ത കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്. കാ​ലി​ത്തൊ​ഴു​ത്തി​നു സ​മാ​ന​മാ​യ പ​രി​സ​ര​വും അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വു​മാ​ണ് പ​രി​സ​ര​ങ്ങ​ളി​ൽ.

മെ​ഡ​ലു​ക​ൾ പോ​ലും ചാ​ക്കി​ൽ; ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ക്കു​ന്നു

ജൂ​ഡോ, അ​ത്‌​ല​റ്റി​ക്സ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പ​രി​ശീ​ല​നം. നേ​ര​ത്തേ ആ​ർ​ച്ച​റി​യി​ലും പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പ​രി​ശീ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ച്ച നി​ല​യി​ലാ​ണ്. താ​ര​ങ്ങ​ൾ നേ​ടി​യ മെ​ഡ​ലു​ക​ൾ​പോ​ലും സൂ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ ചാ​ക്കി​ൽ കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​നും സൗ​ക​ര്യ​മി​ല്ല. പ്ര​ത്യേ​ക പ​ഠ​ന​മു​റി​യോ ഓ​ഫി​സ് മു​റി​യോ ഹോ​സ്റ്റ​ലി​ലി​ല്ല. പ​രി​ശീ​ല​ന​വും പ​ഠ​ന​വും ഒ​രു​പോ​ലെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കേ​ണ്ട കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

വാ​ട​ക​യി​ന​ത്തി​ൽ 7.80 ല​ക്ഷം കു​ടി​ശി​ക

മൂ​ന്നു വ​ർ​ഷ​മാ​യി വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഹോ​സ്റ്റ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ട​ക ഇ​ന​ത്തി​ൽ മാ​ത്രം 7.80 ല​ക്ഷം രൂ​പ ന​ൽ​കാ​നു​ണ്ട്. സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കാ​തെ തു​ട​രു​മ്പോ​ഴാ​ണ് വാ​ട​ക കു​ടി​ശി​ക​യും വ​ർ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പ​രാ​തി​യു​ണ്ട്. നി​ശ്ച​യി​ച്ച മെ​നു പ്ര​കാ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്നി​ല്ലെ​ന്നും ഭ​ക്ഷ​ണ​ത്തി​ന്‍റെ നി​ല​വാ​രം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കാ​യി​ക പ​രി​ശീ​ല​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം ഉ​റ​പ്പാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വീ​ഴ്ച.
2010ൽ ​മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ തു​ട​ക്കം

2010ലാ​ണ് നെ​ടു​ങ്ക​ണ്ട​ത്തി​ൽ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ ആ​രം​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു.

പി​ന്നീ​ട് കെ​ട്ടി​ടം യൂ​ണി​വേ​ഴ്സി​റ്റി​ക്കും ബി​എ​ഡ് കോ​ള​ജി​നു​മാ​യി വി​ട്ടു​ന​ൽ​കി​യ​തോ​ടെ​യാ​ണ് ഹോ​സ്റ്റ​ൽ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റേ​ണ്ടി​വ​ന്ന​ത്.
സ്വ​ന്തം കെ​ട്ടി​ട​ത്തി​നാ​യി റ​വ​ന്യു വ​കു​പ്പ് സ്ഥ​ലം ന​ൽ​കി​യി​ട്ടും നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

നാ​ലു വ​ർ​ഷം മു​മ്പ് സ​ർ​ക്കാ​ർ അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

മി​ക​ച്ച സ്റ്റേ​ഡി​യം; മോ​ശം ഹോ​സ്റ്റ​ൽ

നെ​ടു​ങ്ക​ണ്ട​ത്ത് സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു​കൂ​ടി​യ സ്റ്റേ​ഡി​യ​വും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഇ​തേ സ്ഥ​ല​ത്തെ കാ​യി​ക​താ​ര​ങ്ങ​ളു​ടെ താ​മ​സ​കേ​ന്ദ്രം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.
പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും ദേ​ശീ​യ–​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ത്ത സ്ഥാ​പ​ന​മാ​ണ് നെ​ടു​ങ്ക​ണ്ടം സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ.

അ​ഞ്ചു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടും കെ​ട്ടി​ട​നി​ർ​മാ​ണം തു​ട​ങ്ങാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്ത്, അ​നു​വ​ദി​ച്ച തു​ക​യു​ടെ നി​ല​വി​ലെ സ്ഥി​തി എ​ന്ത്, റ​വ​ന്യു വ​കു​പ്പ് ന​ൽ​കി​യ സ്ഥ​ലം എ​വി​ടെ​യാ​ണ്, നി​ർ​മാ​ണം വൈ​കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആ​ര് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്.

കാ​യി​ക​താ​ര​ങ്ങ​ളു​ടെ ഭാ​വി തു​ലാ​സി​ലാ​കു​ന്ന​തി​നു മു​മ്പ് സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ല​വി​ലെ ഹോ​സ്റ്റ​ലി​ൽ സു​ര​ക്ഷി​ത​വും വൃ​ത്തി​യു​ള്ള​തു​മാ​യ താ​മ​സം, പോ​ഷ​കാ​ഹാ​രം, പ​ഠ​ന​സൗ​ക​ര്യം, പ​രി​ശീ​ല​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു.

Latest News

Corehub Up